10 വര്‍ഷത്തെ ഭരണത്തിനിടെ യു.പി.എ സര്‍ക്കാറിന് ചില തെറ്റുകള്‍ സംഭവിച്ചിട്ടുണ്ടെന്ന് കോണ്‍ഗ്രസ് വൈസ് പ്രസിഡണ്ട് രാഹുല്‍ ഗാന്ധി. യു.പി.എ സര്‍ക്കാര്‍ ഭരണവിരുദ്ധ വികാരം നേരിടുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. യു.പി.എക്ക് ഭൂരിപക്ഷം ലഭിക്കുന്ന സാഹചര്യത്തില്‍ തന്റെ നേതൃത്വത്തില്‍ വരുന്ന സര്‍ക്കാര്‍ രാജ്യത്തെ മാറ്റിമറിക്കുമെന്നും രാഹുല്‍ ഗാന്ധി സ്വകാര്യ ചാനലിന് നല്കിയ അഭിമുഖത്തില്‍ പറഞ്ഞു.
എന്നാല്‍ ഭക്ഷ്യസുരക്ഷാ ബില്ലടക്കം പല നല്ല കാര്യങ്ങളും സര്‍ക്കാര്‍ ചെയ്തിട്ടുണ്ടെന്നും രാഹുല്‍ ഗാന്ധി വ്യക്തമാക്കി.
Comments