കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടില്‍ താന്‍ സ്വീകരിച്ച നിലപാട് ശരിയാണെന്ന് കാലം തെളിയിക്കുമെന്ന് കോണ്‍ഗ്രസ് നേതാവ് പി.ടി തോമസ്. ഹൈറേഞ്ച് സംരക്ഷണസമിതിയുടെ നിലപാടിനെ അദ്ദേഹം രൂക്ഷമായി വിമര്‍ശിച്ചു. സ്വീകരിച്ച നിലപാടില്‍ പശ്ചാത്താപമില്ല. ഹൈറേഞ്ചിന്റെയും ജനങ്ങളുടെയും സംരക്ഷണമായിരുന്നില്ല സമരക്കാരുടെ ലക്ഷ്യം. വ്യക്തമായ അജണ്ടയുണ്ടായിരുന്നു അവര്‍ക്ക്. സംഘടിതമായ താത്പര്യമായിരുന്നു അതിന് പിന്നില്‍. അവരുടെ ഉദ്ദേശം ശരിയായിരുന്നെങ്കില്‍ സമരനേതാവ് എല്‍.ഡി.എഫ് സ്ഥാനാര്‍ഥിയാകില്ലായിരുന്നു. ഇടുക്കിയില്‍ യു.ഡി.എഫിന് അനുകൂല അന്തരീക്ഷമാണ്. അവിടെ ഡീന്‍ ജയിക്കുമെന്നും പി.ടി പറഞ്ഞു
Comments