കേരളത്തില്‍ പന്ത്രണ്ടോടെ വോട്ടെണ്ണിത്തീരും. 36 കേന്ദ്രങ്ങളിലെ 140 ഹാളുകളിലാണ് വോട്ടെണ്ണുന്നത്. രാവിലെ എട്ടിന് എണ്ണിത്തുടങ്ങി നിമിഷങ്ങള്‍ക്കകം ഫലസൂചനകള്‍ അറിയാനാവും. പന്ത്രണ്ടോടെ വോട്ടെണ്ണിത്തീരും. തര്‍ക്കങ്ങളില്ലെങ്കില്‍ അപ്പോള്‍ത്തന്നെ ഫലപ്രഖ്യാപനവും നടക്കും. സ്ഥാനാര്‍ഥികള്‍ കുറവുള്ള മണ്ഡലങ്ങളിലെ വോട്ടാണ് ആദ്യം എണ്ണിത്തീരുക. ഒമ്പതുപേര്‍ മാത്രം മത്സരിക്കുന്ന മാവേലിക്കരയിലാണ് ഏറ്റവും കുറവ് സ്ഥാനാര്‍ഥികള്‍. 20 പേര് മത്സരിക്കുന്ന തിരുവനന്തപുരത്താണ് കൂടുതല്‍ പേര്.
Comments