ടി.പി ചന്ദ്രശേഖരന് വധക്കേസില്‍ സി.ബി.ഐ അന്വേഷണത്തെ സി.പി.എം ഭയക്കുന്നുവെന്ന് പ്രതിരോധമന്ത്രി എ.കെ ആന്റണി. എത്രമൂടിവെച്ചാലും സത്യംപുറത്തുവരുമെന്ന് സി.പി.എം ഓര്‍ക്കണമെന്നും അദ്ദേഹം പറഞ്ഞു. കോഴിക്കോട് പ്രസ് ക്ലബിന്റെ മുഖാമുഖം പരിപാടിയില്‍ സംസാരിക്കുകയായിരുന്നു ആന്റണി. ടി.പി കേസിലെ സി.ബി.ഐയുടെ പിന്മാറ്റം സി.പി.എം ആഘോഷിക്കുകയാണ്. സി.പി.എമ്മിന് ഇതില്‍ പങ്കുണ്ട് എന്നതിന്റെ തെളിവാണിത്. അരിയാഹാരം കഴിക്കുന്ന ജനങ്ങള്‍ക്ക് സി.പി.എമ്മിന്റെ പങ്ക് മനസ്സിലാകും. പടക്കം പൊട്ടിക്കാനും പായസം വിതരണം ചെയ്യാനും വരട്ടെ. വി.എസ് ഇക്കാര്യത്തില്‍ നിലപാട് മാറ്റിയോ. വീണ്ടും കത്തയക്കാന്‍ തയാറുണ്ടോ എന്നും അദ്ദേഹം ചോദിച്ചു
Comments