മൂന്നു ദിവസത്തെ ഇന്ത്യാ സന്ദര്‍ശനത്തിനിടെ കടല്‍ക്കൊലക്കേസ് വിഷയം അധികൃതരുടെ ശ്രദ്ധയില്‍ കൊണ്ടുവരുമെന്ന് യു എന്‍ ജനറല്‍ അസംബ്ലി പ്രസിഡന്റ് ജോണ്‍ ആഷെ ഇറ്റലിയെ അറിയിച്ചു.
ഇന്നു മുതല്‍ 22 വരെയാണ് ആഷെയുടെ ഇന്ത്യാ സന്ദര്‍ശനം. പ്രധാനമന്ത്രി മന്‍മോഹന്‍സിങ്, വിദേശകാര്യമന്ത്രി സല്മാന് ഖുര്‍ഷിദ് എന്നിവര്‍ അടക്കമുള്ളവരുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തുന്നുണ്ട്. സന്ദര്‍ശനത്തിനിടെ കടല്‍ക്കൊലക്കേസ് അധികൃതര്‍ക്ക് മുന്നില്‍ ഉന്നയിക്കുമെന്നാണ് ആഷെയുടെ വക്താവ് ഇറ്റലിയെ അറിയിച്ചത്. ഇറ്റാലിയന്‍ ഉപപ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയുമായ അഞ്ജലിനോ അല്‍ഫാനോ കഴിഞ്ഞ ദിവസം ആഷെയെ സന്ദര്‍ശിച്ച് വിഷയത്തില്‍ ഇടപെടണമെന്ന് അഭ്യര്‍ത്ഥിച്ചിരുന്നു.
Comments