വോട്ടര്‍പട്ടികയില്‍ പേരുണ്ടെന്ന് എല്ലാവരും ഉറപ്പുവരുത്തണമെന്നും ഇല്ലാത്തവര്‍ക്ക് അടുത്ത ഞായറാഴ്ച ഒരു അവസരംകൂടി നല്‍കുമെന്നും കമീഷന് വ്യക്തമാക്കി. ഇതിനായി ഞായറാഴ്ച എല്ലാ പോളിങ് ബൂത്തുകളിലും പ്രത്യേക ക്യാമ്പുകള്‍ സംഘടിപ്പിക്കും. പട്ടികയില്‍ പേരുണ്ടോയെന്ന് ഉറപ്പുവരുത്താനും ഇല്ലാത്തവരില്‍നിന്ന് അപേക്ഷ വാങ്ങാനും കമീഷന് നിയമിച്ച ബുത്ത് തല ഓഫിസര്‍മാരെ ചുമതലപ്പെടുത്തുമെന്ന് മുഖ്യതെരഞ്ഞെടുപ്പ് കമീഷണര്‍ വി.എസ്. സമ്പത്ത് പറഞ്ഞു.
പട്ടികയില്‍ പേരില്ലാത്തവരുടെ പക്കല്‍ ഫോട്ടോ പതിച്ച തിരിച്ചറിയല്‍ കാര്‍ഡുണ്ടായാലും വോട്ട് ചെയ്യാന്‍ അനുവദിക്കില്ല. മുഴുവന്‍ വോട്ടര്‍മാരെയും പോളിങ് ബൂത്തിന്റെ വിശദാംശങ്ങള്‍ അറിയിക്കാന്‍ ഫോട്ടോ പതിച്ച സ്ളിപ് കമീഷന് നേരിട്ട് വീടുകളിലത്തെിക്കും. വോട്ടെടുപ്പിന് മൂന്നു മുതല്‍ ഏഴു ദിവസം വരെ മുന്‍പ് വരെ സ്ളിപ്പുകളുടെ വിതരണം നടക്കും.
Comments