ചങ്ങനാശ്ശേരി തൃക്കൊടിത്താനത്ത് നാലുകോടിയില്‍ ലോറി ഓട്ടോറിക്ഷയിലിടിച്ച് രണ്ടുപേര്‍ മരിച്ചു. അന്യസംസ്ഥാന തൊഴിലാളികളാണ് മരിച്ചത്. ഇവരെ തിരിച്ചറിഞ്ഞിട്ടില്ല. അപകടത്തില്‍ അഞ്ചുപേര്‍ക്ക് പരിക്കേറ്റു. രണ്ടുപേരുടെ നില ഗുരുതരമാണ്.
വ്യാഴാഴ്ച രാവിലെയാണ് അപകടം നടന്നത്. അന്യസംസ്ഥാന തൊഴിലാളികള്‍ സഞ്ചരിച്ച ഓട്ടോയില്‍ ലോറി ഇടിക്കുകയായിരുന്നു. എട്ടു തൊഴിലാളികള്‍ ഓട്ടോറിക്ഷയില്‍ ഉണ്ടായിരുന്നു. മരിച്ച രണ്ടുപേരുടെ മൃതദേഹങ്ങള്‍ ചങ്ങനാശ്ശേരിയിലെ സര്‍ക്കാര്‍ ആശുപത്രിയിലേക്ക് മാറ്റി. പരിക്കേറ്റവരെ തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Comments