ബി.ജെ.പി.യുടെ പ്രധാനമന്ത്രിസ്ഥാനാര്‍ഥി നരേന്ദ്രമോദിക്കെതിരെ കേന്ദ്ര വിദേശകാര്യമന്ത്രി സല്‍മാന്‍ഖുര്‍ഷിദ് നടത്തിയ 'നപുംസക' പ്രയോഗത്തെ കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ഗാന്ധി തള്ളി. ഇത്തരം പ്രയോഗങ്ങളെ താന്‍ അംഗീകരിക്കുകയോ പ്രോത്സാഹിപ്പിക്കുകയോ ചെയ്യുന്നില്ലന്ന് രാഹുല്‍ പറഞ്ഞു. കോണ്‍ഗ്രസ് -പ്രചാരണ സമിതി യോഗത്തിനുശേഷം മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിപറയുമ്പോഴാണ് രാഹുല്‍ ഇക്കാര്യം വ്യക്തമാക്കിയത്.
Comments