കസ്തൂരി രംഗന് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ നവംബര്‍ 13 ന് കേന്ദ്ര സര്‍ക്കാര്‍ ഇറക്കിയ വിജ്ഞാപനം റദ്ദാക്കണമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന് ആവശ്യപ്പെട്ടു. നവംബര്‍ 13 ലെ വിജ്ഞാപനം റദ്ദാക്കാതെ ഓഫിസ് മെമോറാണ്ടം ഇറക്കാനാണ് ശ്രമിക്കുന്നത്. കേന്ദ്രസര്‍ക്കാരിന് ആത്മാര്‍ഥത ഉണ്ടെങ്കില്‍ കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് റദ്ദാക്കണമെന്നും പിണറായി ആവശ്യപ്പെട്ടു.
പശ്ചിമഘട്ടത്തെയും മലയോര ജനതയെയും സംരക്ഷിക്കാന്‍ ഉതകുന്ന പുതിയറിപ്പോര്‍ട്ട് തയാറാക്കണം. സിപിഐ എം മലയോര ജനതയ്ക്കോപ്പമാണ്. വോട്ടിന്റെ പ്രശ്നമല്ല മലയോര ജനതയുടെ നിലനില്‍പ്പിന്റെ പ്രശ്നമാണ് ഇതെന്നും ചോദ്യത്തിന് മറുപടിയായി പിണറായി വ്യക്തമാക്കി.
Comments