ആറന്മുളയില് വിമാനത്താവളം നിര്‍മിക്കുന്നതിന് കുത്തക പ്രമാണിമാര്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളെ സ്വാധീനിക്കുന്നതായി പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്. ആറന്മുള സമരസമിതിയുടെ അനിശ്ചിതകാല സത്യാഗ്രഹ പന്തല്‍ സന്ദര്‍ശിക്കുകയായിരുന്നു അദ്ദേഹം. പ്രമാണിമാരുടെ ആകാശ സഞ്ചാരത്തിന് വേണ്ടിയാണ് വിമാനത്താവളം നിര്‍മിക്കുന്നത്. പദ്ധതിക്ക് അനുമതി നേടാനുള്ള ഗൂഢാലോചന നടക്കുന്നുണ്ട്. ജനങ്ങളെ വിലക്ക് വാങ്ങാനാണ് കുത്തക മുതലാളിമാര്‍ ശ്രമിക്കുന്നതെന്നും വി.എസ്. ആരോപിച്ചു.
ആറന്മുളയിലെ ജനങ്ങള്‍ കൃഷിസ്ഥലങ്ങളും വയലോലകളും സംരക്ഷിക്കുന്നതിനുള്ള പോരാട്ടത്തിലാണ്. ഈ പോരാട്ടത്തിന് എല്ലാ പിന്തുണയും നല്‍കണം. എത്ര കാലം നീണ്ടുപോയാലും പ്രതിരോധത്തിന്റെ കോട്ട കെട്ടി ജനങ്ങളുടെ ജീവനും കൃഷിസ്ഥലങ്ങളും സംരക്ഷിക്കണമെന്നും വി.എസ് ആഹ്വാനം ചെയ്തു.
Comments