രാജ്യത്തെ പ്രഥമ ലോക്പാലിനെ നിര്‍ദേശിക്കാനുള്ള സമിതിയില്‍ നിന്ന് പ്രമുഖ സുപ്രീംകോടതി അഭിഭാഷകന് ഫാലി എസ്. നരിമാന് പിന്മാറി. ഇക്കാര്യമറിയിച്ച് പ്രധാനമന്ത്രി മന്മോഹന് സിങ്ങിന് നരിമാന് കത്തയച്ചു. ലോക്പാലിനെ തെരഞ്ഞെടുക്കാനുള്ള ഇപ്പോഴത്തെ നടപടിക്രമങ്ങള്‍ പ്രഹസനമാണെന്ന് നരിമാന് കത്തില്‍ ചൂണ്ടിക്കാട്ടുന്നു.
ലോക്പാലിനെ തെരഞ്ഞെടുക്കാനുള്ള എട്ടംഗ സമിതിയുടെ അധ്യക്ഷന്‍ മലയാളിയും സുപ്രീംകോടതി റിട്ട. ജസ്റ്റിസുമായ കെ.ടി. തോമസ് ആണ്. അഭിഭാഷകന് ഫാലി എസ്. നരിമാനെ കൂടാതെ ഡല്‍ഹി ലേഡി ശ്രീറാം കോളജ് പ്രിന്‍സിപ്പലും രാഷ്ട്രമീമാംസ വിദഗ്ധയുമായ മീനാക്ഷി ഗോപിനാഥ്, മുന്‍ മുഖ്യ തെരഞ്ഞെടുപ്പ് കമീഷണര്‍ എസ്.വൈ. ഖുറൈശി, മൃണാള്‍ മിറി, മുന്‍ ആന്ധ്രപ്രദേശ് ചീഫ് സെക്രട്ടറി കാകി മാധവ റാവു, മുതിര്‍ന്ന പത്രപ്രവര്ത്തകന് എച്ച്.കെ. ദുവ എന്നിവരാണ് സമിതിയിലെ മറ്റ് അംഗങ്ങള്‍.
Comments