ആലുവ:ദേഹാസ്വാസ്ഥ്യം ഉണ്ടായതിനെത്തുടര്‍ന്ന് കുഴഞ്ഞു വീണ മാര്‍ത്തോമ വലിയ മെത്രാപ്പോലീത്ത ഡോ. ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം മെത്രാപ്പോലീത്തയെ ആലുവ കാര്‍മല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ഐസിയുവില്‍ പ്രവേശിപ്പിച്ച മെത്രാപ്പോലീത്ത സുഖം പ്രാപിച്ചുവരുന്നതായും ആശുപത്രി അധികൃതര്‍ അറിയിച്ചു.ആലുവ വൈ.എം.സി.എ കോളജ് മന്ദിരത്തിന്റെ ഉദ്ഘാട ചടങ്ങില്‍ മുഖ്യപ്രഭാഷണം നടത്താന്‍ എത്തിയതായിരുന്നു മെത്രാപ്പോലീത്ത. ദേഹാസ്വാസ്ഥ്യം ഉണ്ടായതിനെതുടര്‍ന്ന് വൈ.എം.സി.എ. ഭാരവാഹികള്‍ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. ആശുപത്രി കാര്‍ഡിയോളജി വിഭാഗം ഡോക്ടര്‍മാരായ ഡോ. വിനോദ്, ഡോ. ബിന്നി, എന്നിവര്‍ വിദഗ്ധ പരിശോധ നടത്തി.
Comments