ആലപ്പുഴ തകഴിയില്‍ റെയില്‍ പാളത്തില്‍ വിള്ളല്‍ കണ്ടതിനെ തുടര്‍ന്ന് റെയില്‍ ഗതാഗതം തടസപ്പെട്ടു. രാവിലെ നാട്ടുകാരാണ് പാളത്തിലെ വിള്ളല്‍ റെയില്‍വേയുടെ ശ്രദ്ധയില്‍പ്പെടുത്തിയത്. അധികൃതരത്തെി വിള്ളല്‍ താല്കാലികമായി പരിഹരിച്ചു.
വിള്ളലിനെ തുടര്‍ന്ന് പിടിച്ചിട്ടിരുന്ന തീവണ്ടികള്‍ യാത്ര പുനരാരംഭിച്ചു. തിരുവനന്തപുരത്തേയ്ക്കുള്ള ഇന്‍്റര്‍സിറ്റി എക്സ്പ്രസ് അമ്പലപ്പുഴയിലും കോഴിക്കോട്ടേയ്ക്കുള്ള ജനശതാബ്ദി ഹരിപ്പാടും നിര്‍ത്തിയിട്ടിരിക്കുകയായിരുന്നു. വിള്ളല്‍ പൂര്‍ണമായും പരിഹരിക്കാന്‍ രണ്ട് മണിക്കൂറോളം സമയമെടുക്കുമെന്ന് അധികൃതര്‍ അറിയിച്ചു.
Comments