കോട്ടയം: പിണറായി വിജയന് വടക്കു നിന്നു തെക്കോട്ടു രക്ഷാമാര്‍ച്ച് നടത്തിയാലും സി.പി.എം. രക്ഷപ്പെടില്ലെന്നു മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. കെ.പി.സി.സി. പ്രസിഡന്റ് വി.എം. സുധീരനു കോട്ടയം ഡി.സി.സി. നല്കിയ സ്വീകരണത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.ചരിത്രത്തിലെ ഏറ്റവും വലിയ വീഴ്ചയെയാണ് സി.പി.എം. ഇപ്പോള്‍ അഭിമുഖീകരിക്കുന്നത്.യു.ഡി.എഫിന്റെ രാഷ്ട്രീയ പ്രതിയോഗികള്‍ ഇന്ന് നിരായുധരാണെന്നും ഉമ്മന്‍ചാണ്ടി കൂട്ടിച്ചേര്‍ത്തു.യു.ഡി.എഫില്‍ നിന്ന് ആരെയെങ്കിലും അടര്‍ത്തിമാറ്റാമെന്ന് ഇടതുമുന്നണി ധരിക്കുന്നുണ്ടെങ്കില്‍ അതു വ്യാമോഹം മാത്രമാണെന്ന് സുധീരന് പറഞ്ഞു.സ്ഥാനാര്‍ഥി നിര്‍ണയവുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ പൊതുവേദിയില്‍ ചര്‍ച്ച ചെയ്യേണ്ടെന്ന കെ.എം.മാണിയുടെ നിലപാടാണ് തനിക്കുമുള്ളത്.യു.ഡി.എഫിനൊപ്പമുളളവരെ പിടികൂടാന്‍ ശ്രമിക്കുമ്പോള്‍ വെളിവാകുന്നത് എല്‍.ഡി.എഫിന്റെ ദൗര്‍ബല്യമാണ്. നിലവിലുളള സംവിധാനത്തില്‍ രക്ഷയില്ലെന്നു കണ്ടതോടെയാണ് പുതിയ നീക്കത്തിനു ഇടതുമുന്നണി മുതിരുന്നത്. ഇടതുമുന്നണിക്ക് ഇങ്ങനെയൊരു മോഹമുണ്ടെങ്കില്‍ അതിനു വച്ച വെളളം വാങ്ങിവയ്ക്കുകയാണ് നല്ലതന്നും സുധീരന് പറഞ്ഞു.
Comments