കേസില്‍ നിന്നു തന്നെ ഒഴിവാക്കാന്‍ ഒരു രാഷ്ട്രീയ നേതാവും സഹായിച്ചിട്ടില്ലെന്ന് സോളാര്‍ കേസ് പ്രതി സരിതാ നായര്‍. താന്‍ രാഷ്ട്രീയമുതലെടുപ്പു നടത്തിയിട്ടില്ല.രാഷ്ട്രീയവുമായി ബന്ധപ്പെട്ടു തനിക്കൊന്നും പറയാനില്ലെന്നും സരിത വ്യക്തമാക്കി.കോടതിയില്‍ കെട്ടിവച്ച 13 ലക്ഷം രൂപ അമ്മയും മറ്റു ബന്ധുക്കളും കടം വാങ്ങിയതാണ്. തനിക്കു മറ്റൊരു സാമ്പത്തിക സ്രോതസുമില്ല. കേസുകളെ കുറിച്ചു കൂടുതല്‍ കാര്യങ്ങള്‍ പറയാനുണ്ട്. വേണ്ടത്ര നിയമോപദേശങ്ങള്‍ സ്വീകരിച്ച ശേഷം രണ്ടു മൂന്നു ദിവസത്തിനുള്ളില്‍ മാധ്യമങ്ങളെ കാണും. തന്റെ ജീവനു ഭീഷണിയുണ്ട്. നിയമവശങ്ങള്‍ പരിശോധിച്ച ശേഷം പൊലീസിനെ സമീപിക്കുന്നതു പരിഗണിക്കുമെന്ന് അവര്‍ വ്യക്തമാക്കി.
Comments