ജയില്‍ മോചിതയായശേഷം രണ്ടുദിവസത്തിനകം മാധ്യമങ്ങളെ കാണുമെന്നു പറഞ്ഞ സരിത അജ്ഞാതകേന്ദ്രത്തില്‍. ഞായറാഴ്ച സരിത ആലപ്പുഴയില്‍ മാധ്യമങ്ങളെ കാണുമെന്ന പ്രചാരണം ഉണ്ടായിരുന്നെങ്കിലും അവരെത്തിയില്ല. ഒ.ബി.വാനുകളുമായി കാലത്തുമുതല്‍ ദൃശ്യമാധ്യമ പ്രവര്‍ത്തകര്‍ ആലപ്പുഴയില്‍ തമ്പടിച്ചു.
സരിത നിയമവിദഗ്ധരുമായി കൂടിയാലോചനയിലാണെന്ന വിവരമാണ് അവരുമായി അടുപ്പമുള്ള കേന്ദ്രങ്ങള്‍ പുറത്തുവിട്ടത്. തിങ്കളാഴ്ച ഹോസ്ദുര്‍ഗ് കോടതിയില്‍ അവര്‍ ഹാജരാകുമെന്നും അറിയുന്നു.
രണ്ടുദിവസത്തിനകം മാധ്യമങ്ങളെ കണ്ട് ചിലത് പറയുമെന്ന സരിതയുടെ വാക്കുകള്‍ വിലപേശലായി കാണുന്നവരുമുണ്ട്. ഈ പ്രഖ്യാപനം നടത്തി ചിലരെ വിരട്ടി അണിയറയില്‍ വിലപേശല്‍ നടക്കുന്നതായിട്ടാണ് ആക്ഷേപം.
Comments