കണ്ണൂര്‍ പെരുന്തട്ടയില്‍ വിദ്യാര്‍ഥിനികളെ പീഡിപ്പിച്ച കേസില്‍ അധ്യാപകനെ പൊലീസ് അറസ്റ്റ് ചെയ്തു. കണ്ണൂര്‍ തളിപ്പറമ്പ് വിദ്യാഭ്യാസ ജില്ലയില്‍പ്പെട്ട പെരുന്തട്ട എല്‍പി സ്കൂള്‍ അധ്യാപകന് ഗോവിന്ദന് നമ്പൂതിരിയെയാണ് അറസ്റ്റ് ചെയ്തത്. സ്കൂളിലെ 5, 6 ക്ളാസുകളിലെ വിദ്യാര്‍ഥിനികളെ ശാരീരികമായി ഉപദ്രവിച്ചു എന്ന പരാതിയെ തുടര്‍ന്ന് കഴിഞ്ഞദിവസം ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ ഇയാളെ അന്വേഷണ വിധേയമായി സസ്പെന്‍ഡ് ചെയ്തിരുന്നു.
Comments