സംസ്ഥാനത്തെ പെട്രോള്‍ പമ്പുകള്‍ ഇന്ന് അടച്ചിടും. മാനദണ്ഡങ്ങള്‍ പാലിക്കാതെ പുതിയ പമ്പുകള്‍ക്ക് അനുമതി നല്കുന്നതില് പ്രതിഷേധിച്ചാണ് ഓള് കേരള ഫെഡറേഷന് ഓഫ് പെട്രോളിയം ട്രേഡേഴ്സിന്റെ നേതൃത്വത്തില്‍ സമരം നടത്തുന്നത്. 12 മണിക്കൂറാണ് സൂചനാസമരം. അനുകൂല തീരുമാനമുണ്ടായില്ലെങ്കില്‍ ഈ മാസം 18, 19 തീയതികളില്‍ 48 മണിക്കൂര്‍ പമ്പുകള്‍ അടച്ചിടാനാണ് തീരുമാനം. സംസ്ഥാനത്ത് 1800-ഓളം പമ്പുകള്‍ സമരത്തില്‍ പങ്കെടുക്കുമെന്ന് സംഘടനാനേതൃത്വം അറിയിച്ചു.
Comments