പാമോലിന്‍ കേസ് പിന്‍വലിക്കാനുള്ള നീക്കത്തിനെതിരെ പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദന് സുപ്രീംകോടതിയെ സമീപിക്കും. കേസ് പിന്‍വലിക്കാന്‍ കഴിയില്ലെന്ന വിജിലന്‍സ് കോടതി ഉത്തരവ് സ്റ്റേ ചെയ്ത ഹൈക്കോടതി വിധി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് വി.എസ് ഹരജി നല്‍കുക. പാമോലിന്‍ കേസ് പിന് വലിക്കാനാവില്ലന്ന് തൃശൂര്‍ വിജിലന്‍സ് കോടതിയുടെ ഉത്തരവ് ജനുവരി 27നാണ് ഹൈകോടതി സ്റ്റേ ചെയ്തത്. വിജിലന്‍സ് കോടതി വിധിക്കെതിരെ സര്‍ക്കാര്‍ നല്കിയ ഹരജി പരിഗണിച്ചായിരുന്നു ഹൈകോടതി രണ്ടു മാസത്തെ സ്റ്റേ അനുവദിച്ചത്.
Comments