മണല്‍ മാഫിയയ്ക്കെതിരെ സമരം നടത്തുന്ന ജസീറയ്ക്കു പാരിതോഷികമായി പ്രഖ്യാപിച്ച പണം വ്യവസായി കൊച്ചൌസേപ്പ് ചിറ്റിലപ്പിള്ളി പിന്‍വലിച്ചു. ജസീറയ്ക്കു വാഗ്ദാനം ചെയ്ത അഞ്ചു ലക്ഷം രൂപയാണ് ചിറ്റിലപ്പിള്ളി പിന്‍വലിച്ചത്. ഈ തുക ചിറ്റിലപ്പിള്ളി താലോലം പദ്ധതിയ്ക്ക് നല്‍കും. 18 വയസില്‍ താഴെ പ്രായമുള്ള രോഗികളായ കുട്ടികളുടെ ചികിത്സയ്ക്കുള്ള പദ്ധതിയാണു താലോലം പദ്ധതി. ജസീറ പണം വാങ്ങാന്‍ വിസമ്മതിച്ച സാഹചര്യത്തിലാണ് പാരിതോഷികം പിന്‍വലിക്കുന്നതെന്ന് ചിറ്റിലപ്പിള്ളി അറിയിച്ചു. അതേസമയം ചിറ്റിലപ്പിള്ളിയ്ക്ക് എതിരായ പരാതി ജസീറയും പിന്‍വലിച്ചു. ചിറ്റിലപ്പിള്ളിക്കെതിരെ പാലാരിവട്ടം പൊലീസ് സ്റ്റേഷനില്‍ നല്കിയ പരാതിയും ജസീറ പിന്‍വലിച്ചിട്ടുണ്ട്.
Comments