സംസ്ഥാന കലോത്സവത്തിന് ഇന്ന് കൊടിയിറങ്ങും. ശനിയാഴ്ച രാവിലെ ജില്ലകളുടെ പോയന്‍്റ് നില പുറത്തുവരുമ്പോള്‍ പാലക്കാടും കോഴിക്കോടും 905 പോയന്‍്റുമായി ഒപ്പത്തിനൊപ്പമാണ്. 895 പോയന്‍്റുമായി തൃശൂര്‍ മൂന്നാം സ്ഥാനത്തുണ്ട്.
തൊട്ടുപിന്നിലുള്ള മലപ്പുറത്തിന് 874 പോയന്റാണുള്ളത്. കണ്ണൂര്‍ 857 പോയിന്റും നേടി. അവസാന ദിവസമായ ഇന്ന് ഹൈസ്കൂള്‍ വിഭാഗം വഞ്ചിപ്പാട്ട്, മിമിക്രി, ഹയര്‍സെക്കന്‍ഡറി പെണ്‍കുട്ടികളുടെ കഥകളിസംഗീതം, ഹൈസ്കൂള്‍ പെണ്‍കുട്ടികളുടെ പാഠകം എന്നിങ്ങനെ നാലിനങ്ങളില്‍ മാത്രമാണ് മത്സരമുള്ളത്.
Comments