ലാവ് ലിന് അഴിമതിക്കേസില്‍ പിണറായി വിജയനെ കുറ്റവിമുക്തനാക്കിയ സി.ബി.ഐ കോടതി വിധിക്കെതിരെയുള്ള റിവ്യു ഹരജി പരിഗണിക്കുന്നതില്‍ നിന്ന് ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് തോമസ് പി. ജോസഫ് പിന്മാറി. കേസില്‍ തിരുവനന്തപുരം സി.ബി.ഐ കോടതി പിണറായി വിജയനുള്‍പ്പടെ നാല് പേരെ 2013 നവംബറില്‍ കുറ്റവിമുക്തനാക്കിയിരുന്നു. ഇതിനെതിരെ ടി. പി നന്ദകുമാറാണ് ഹൈക്കോടതിയില്‍ റിവ്യുഹരജി നല്‍കിയത്.
Comments