മലപ്പുറം തിരൂരിലെ നാടോടി ബാലികയെ തട്ടിക്കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ച കേസില്‍ പ്രതിക്ക് 30 വര്‍ഷം തടവ്. കേസിലെ പ്രതി പരപ്പനങ്ങാടി കാഞ്ഞിരക്കണ്ടി വീട്ടില്‍ മുഹമ്മദ് ജാസിമിനെയാണ് കോടതി ശിക്ഷിച്ചത്. വിവിധ വകുപ്പുകളിലായാണ് പ്രതിയെ 30 വര്‍ഷം കഠിന തടവും 15,000 രൂപ പിഴയും വിധിച്ചത്. മഞ്ചേരി ഒന്നാം ക്ളാസ് ജുഡീഷ്യല്‍ സെഷന്‍സ് കോടതിയുടേതാണ് വിധി. ജില്ലാ സെഷന്‍സ് കോടതി ജഡ്ജി പി.കെ ഹനീഫയാണ് ശിക്ഷ വിധിച്ചത്. ബാലികയുടെ കുടുംബത്തിന് സര്‍ക്കാര്‍ ഒരു ലക്ഷം രൂപ നല്‍കണമെന്നും കോടതി ഉത്തരവിട്ടു.
Comments