അഞ്ചു ലക്ഷത്തിന് മുകളിലുള്ള സ്വര്‍ണ ഇടപാടുകളുടെ വിവരങ്ങള്‍ ഈമാസം 31നകം ലഭ്യമാക്കാന്‍ ജ്വല്ലറികള്‍ക്ക് കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദേശം. സ്വര്‍ണ ഇറക്കുമതിക്ക് കടുത്ത നിയന്ത്രണമേര്‍പ്പെടുത്തിയതോടെ കള്ളക്കടത്ത് വര്‍ധിക്കുന്നതിനിടെയാണ് ആദായ നികുതി വകുപ്പ് ജ്വല്ലറികളോട് അഞ്ചു ലക്ഷത്തിന് മുകളിലുള്ള ഇടപാടുകളുടെ വിവരം ലഭ്യമാക്കാന്‍ ആവശ്യപ്പെട്ടത്.
ഈമാസം 31നകം വിവരങ്ങള്‍ ലഭ്യമാക്കിയില്ലെങ്കില്‍ കടുത്ത പിഴ ഈടാക്കുമെന്നും മൂന്നുപേജ് കത്ത് ജ്വല്ലറി ഉടമകള്‍ക്ക് മുന്നറിയിപ്പ് നല്കുന്നു. സ്വര്‍ണത്തിന്റെ വലിയ ഇടപാടുകള്‍ നിയന്ത്രിക്കുന്നതിന്റെ ഭാഗമാണ് ഈ നീക്കമെന്ന് വിലയിരുത്തപ്പെടുന്നു. ഇതു പ്രകാരം ഏകദേശം 22 പവന് വാങ്ങുന്നവരുടെ വിവരങ്ങള്‍ ജ്വല്ലറികള്‍ നല്‍കേണ്ടിവരും.
ഇടപാടുകളുടെ മൂല്യത്തിനു പുറമെ പണം നല്കിയ രീതി, ഇടപാടുകളുടെ കോഡ് എന്നിവയാണ് ലഭ്യമാക്കാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ചരിത്രത്തില്‍ ആദ്യമായാണ് ഇത്തരമൊരു കത്ത് ആദായ നികുതി വകുപ്പില്‍നിന്ന് ലഭിക്കുന്നതെന്ന് സ്വര്‍ണ വ്യാപാരികള്‍ പറഞ്ഞു.
ഇറക്കുമതി ചെയ്യുന്ന സ്വര്‍ണം എങ്ങോട്ടാണ് പോകുന്നതെന്നും ഇതിനുള്ള പണം എവിടെനിന്നാണ് വരുന്നതെന്നും കണ്ടത്തെുന്നതിന്റെ ഭാഗമാണ് വലിയ ഇടപാടുകള്‍ സംബന്ധിച്ച വിവരങ്ങള്‍ തേടിയതെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്.
Comments