കേരളത്തില്‍ ആം ആദ്മി പാര്‍ട്ടിയിലേക്കുള്ള ഒഴുക്ക് തുടരുന്നു. പ്രമുഖ എഴുത്തുകാരി സാറാ ജോസഫ് എ.എ.പിയില്‍ ചേര്‍ന്നതിനു തൊട്ടുടന്‍ വി.എസ് അച്യുതാനന്ദന്‍്റെ മുന്‍ പേഴ്സണല്‍ സ്റ്റാഫ് അംഗം കെ.എം ഷാജഹാനും ഇതില്‍ എത്തി. ആദിവാസി ഗോത്രസഭാ നേതാക്കളായ ജാനുവും ഗീതാനന്ദനും കൂടി പാര്‍ട്ടിയിലേക്ക് എത്തുന്നതായി സൂചനയുണ്ട്. കോട്ടയത്ത് ചൊവ്വാഴ്ച ചേരുന്ന യോഗത്തില്‍ ഇക്കാര്യം ചര്‍ച്ച ചെയ്ത് തീരുമാനിക്കുമെന്ന് ഇരുവരും പറഞ്ഞു. സാറാ ജോസഫിനു പുറകെ ബാലചന്ദ്രന് ചുള്ളിക്കാടും എ.എ.പിയില്‍ എത്തുന്നതായി നേരത്തെ വാര്‍ത്തയുണ്ടായിരുന്നു.
Comments