കൊല്കത്തയിലെ 16കാരിയായ പെണ്‍കുട്ടി കൂട്ടമാനഭംഗത്തിന്നിരയാകുകയും പ്രതികള്‍ തീ കൊളുത്തി കൊലപ്പെടുത്തുകയും ചെയ്ത സംഭവത്തില്‍ പെണ്‍കുട്ടിയുടെ കുടുംബം ഇന്ന് രാഷ്ട്രപതിയെ കാണും. രാഷ്ട്രപതി പ്രണബ് മുഖര്‍ജിയെ കണ്ട് കേസ് സി.ബി.ഐ കൊണ്ട് അന്വേഷിക്കണമെന്ന് ആവശ്യപ്പെടും.
ഒക്ടോബറില്‍ ഒരേ സംഘം രണ്ടുതവണ മാനഭംഗത്തിനിരയായ കൊല്കത്തയിലെ മധ്യഗ്രാമില്‍ നിന്നുള്ള പെണ്‍കുട്ടി ഡിസംബര്‍ 31നാണ് ഗുരുതരമായി തീപൊള്ളലേറ്റ് മരിച്ചത്. പെണ്‍കുട്ടി ആത്മഹത്യ ചെയ്തതാണെന്നായിരുന്നു ആദ്യം പൊലീസ് പറഞ്ഞിരുന്നത്. എന്നാല്‍, മരിക്കുന്നതിന് മുമ്പ് മാനഭംഗം ചെയ്തവരില്‍ രണ്ടുപേര്‍ തന്നെ തീകൊളുത്തുകയായിരുന്നുവെന്ന് പെണ്‍കുട്ടി മൊഴി നല്‍കിയതായി പൊലീസ് വെളിപ്പടുത്തിയതോടെയാണ് ഞെട്ടിക്കുന്ന ക്രൂരകൃത്യം പുറത്തുവന്നത്. തുടര്‍ന്ന് കേസില്‍ അറസ്റ്റിലായ ആറു പ്രതികളില്‍ രണ്ടുപേര്‍ക്കെതിരെ കൊലക്കുറ്റം കൂടി ചുമത്തിയിരുന്നു
Comments