സ്വവര്‍ഗരതി നിയമവിധേയമാക്കുന്നതുമായി ബന്ധപ്പെട്ട് കേന്ദ്ര സര്‍ക്കാര്‍ സമര്‍പ്പിച്ച റിവ്യൂ ഹരജി തള്ളണമെന്നാവശ്യപ്പെട്ടുള്ള ഹരജി സുപ്രീംകോടതി ഫയലില്‍ സ്വീകരിച്ചു. ഇന്ത്യന്‍ ശിക്ഷാ നിയമം 377 പ്രകാരമുള്ള നടപടിയില്‍ കൈകടത്തുന്നത് ഭരണഘടനാ വിരുദ്ധമാണെന്ന് ഹരജിയില്‍ ചൂണ്ടിക്കാട്ടി. അഭിഭാഷകനായ വിശ്വനാഥ് ചതുര്‍വേദിയാണ് ഹരജി നല്‍കിയത്. 2009 ജൂലൈ രണ്ടിനാണ് ഡല്‍ഹി ഹൈകോടതി സ്വവര്‍ഗരതി കുറ്റകരമല്ളെന്ന് ഉത്തരവ് പുറപ്പെടുവിച്ചത്. വിധിക്കെതിരെ വിവിധ കോണുകളില്‍നിന്ന് വിമര്‍ശമുയര്‍ന്നിരുന്നു. കഴിഞ്ഞ ഡിസംബറിലാണ് സുപ്രീംകോടതി ഇത് അസാധുവാക്കിയത്.
Comments