ഷുക്കൂര്‍ വധക്കേസില്‍ സി.ബി.ഐ അന്വേഷണത്തിന് ശിപാര്‍ശ ചെയ്ത് സര്‍ക്കാര്‍ ഉത്തരവിറങ്ങി. ഇതുസംബന്ധിച്ച നടപടിക്രമങ്ങള്‍ പൂര്‍ത്തിയായി. ശിപാര്‍ശ നിയമസഭയുടെ സബ്കമ്മിറ്റിക്ക് കൈമാറി. രണ്ട് ദിവസത്തിനകം ശിപാര്‍ശ കേന്ദ്ര പേഴ്സണല്‍ മന്ത്രാലയത്തിന് അയക്കും.
അന്വേഷണം സി.ബി.ഐക്ക് കൈമാറണമെന്ന് ആവശ്യപ്പെട്ട് ഷുക്കൂറിന്‍െറ ബന്ധുക്കള്‍ മുഖ്യമന്ത്രിക്കും ആഭ്യന്തര മന്ത്രിക്കും നിവേദനം നല്‍കിയിരുന്നു.
കണ്ണൂരിലെ എം.എസ്.എഫ് പ്രവര്‍ത്തകനായ ഷുക്കൂര്‍ 2012 ഫെബ്രുവരി 20നാണ് കൊല്ലപ്പെട്ടത്.
Comments