സോളാര്‍ കേസില്‍ മുഖ്യമന്ത്രിയുടെ രാജിയാവശ്യപ്പെട്ട് എല്‍.ഡി.എഫ് നടത്തിവന്ന ക്ളിഫ്ഹൗസ് ഉപരോധം പിന്‍വലിച്ചു. നിയമസഭാ സമ്മേളനം ആരംഭിക്കുന്ന സാഹചര്യത്തില്‍ മുഖ്യമന്ത്രിക്കെതിരായ ബഹിഷ്കരണപരിപാടികളടക്കമുള്ള പ്രക്ഷോഭങ്ങളെല്ലാം നിര്‍ത്തിവെക്കുകയാണെന്ന് ഇടത് മുന്നണി യോഗത്തിന് ശേഷം കണ്‍വീനര്‍ വൈക്കം വിശ്വന് വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.സോളാര്‍ വിഷയം എങ്ങനെയാണ് മുന്നോട്ട് പോകുന്നതെന്ന് നോക്കിക്കണ്ട ശേഷമാകും ഇനി സമരങ്ങള്‍. നിയമസഭയുടെ നേതാവ് മുഖ്യമന്ത്രിയാണെന്നിരിക്കെയാണ് ബഹിഷ്കരണം ഒഴിവാക്കി നിയമസഭയില്‍ പങ്കെടുക്കുന്നത്. മുഖ്യന്ത്രി പങ്കെടുക്കുന്ന വേദികളില്‍ എം.എല്‍.എമാരടക്കമുള്ള ഇടത് നേതാക്കള്‍ക്ക് പങ്കെടുക്കുന്നതില്‍ വിലക്കില്ലെന്നും വൈക്കം വിശ്വന് വ്യക്തമാക്കി.
Comments