സംസ്ഥാനത്ത് നാളെ പെട്രോള്‍ പമ്പുകള്‍ അടച്ചിടും. വിവിധ ആവശ്യങ്ങളുന്നയിച്ച് പമ്പുടമകള്‍ സമരം പ്രഖ്യാപിച്ചതിനത്തെുടര്ന്നാണ് വെള്ളിയാഴ്ച പമ്പുകള്‍ അടച്ചിടാന്‍ തീരുമാനിച്ചത്. രാവിലെ ആറുമുതല്‍ വൈകിട്ട് ആറുവരെയാണ് സമരം.
ഇന്ധനത്തിന്്റെ ബാഷ്പീകരണം മൂലം പമ്പുടമകള്‍ക്കുണ്ടാകുന്ന നഷ്ടം പരിഹരിക്കാന്‍ എണ്ണക്കമ്പനികള്‍ തയ്യാറാകണമെന്നതാണ് പ്രധാന ആവശ്യം.
സംസ്ഥാനമൊട്ടാകെ 1720 പമ്പുകളാണ് സമരത്തില്‍ പങ്കെടുക്കുന്നത്. ക്രിസ്മസ്, ശബരിമല സീസണ് പ്രമാണിച്ചാണ് കേരളത്തിലെ സമരം 27ലേക്ക് മാറ്റിയത്.
Comments