ദല്‍ഹിയില്‍ ആം ആദ്മി പാര്‍ട്ടിക്ക് സര്‍ക്കാര്‍ രൂപവത്കരിക്കാന്‍ രാഷ്ട്രപതിയുടെ അനുമതി. ദല്‍ഹി ചീഫ് സെക്രട്ടറി ഡി.എം. സപോലിയ കെജ്രിവാളിനെ കണ്ട് ഇക്കാര്യം അറിയിച്ചു. മുഖ്യമന്ത്രി കെജ്രിവാളിനൊപ്പം സത്യപ്രതിജ്ഞ ചെയ്യേണ്ട മന്ത്രിമാരെക്കുറിച്ച് ചൊവ്വാഴ്ച വൈകുന്നേരം ചേര്‍ന്ന ആം ആദ്മി പാര്‍ട്ടി നേതൃയോഗം ധാരണയിലത്തെി. മന്ത്രിമാരുടെ പ്രഖ്യാപനം ബുധനാഴ്ചയുണ്ടാകും. മനീഷ് ശിശോദിയ, സോംനാഥ് ഭാരതി, രാഖി ബിര്‍ല, സത്യേന്ദ്ര ജെയിന്, സൗരവ് ഭരദ്വാജ്, ഗിരീഷ് സേഥി എന്നീ ആറു പേര് മന്ത്രിമാരാകുമെന്നാണ് സൂചന.
Comments