കര്‍ണാടക ഉപതെരഞ്ഞെടുപ്പില്‍ ബിജെപിയെ നിലംപരിശാക്കിയതിന്റെ ആവേശത്തിലാണ് മുഖ്യമന്ത്രി കുമാരസ്വാമി. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ വാനോളം വാഴ്ത്തിയാണ് അദ്ദേഹം രംഗത്തെത്തിയത്. രാജ്യത്തെ നയിക്കാന്‍ ശേഷിയുള്ള നേതാവായി രാഹുല്‍ മാറിക്കഴിഞ്ഞെന്ന് കുമാരസ്വാമി അഭിപ്രായപ്പെട്ടു. അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന പൊതു തെരഞ്ഞെടുപ്പില്‍ ബിജെപിക്കെതിരായ മഹാസഖ്യത്തെ രാഹുല്‍ ഗാന്ധി നയിക്കണമെന്ന് കുമാരസ്വാമി ആവശ്യപ്പെട്ടു. രാഹുല്‍ വളരെ നിഷ്കളങ്കനായ രാഷ്ട്രീയ പ്രവര്‍ത്തകനാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ബിജെപിയെ നിലംപരിശാക്കാന്‍ രാഹുലിന്റെ നേതൃത്വത്തില്‍ മഹാസഖ്യത്തിന് സാധിക്കും. കര്‍ണാടകയില്‍ ജെഡിഎസിനെ അകമഴിഞ്ഞ് പിന്തുണയക്കുകയാണ് കോണ്‍ഗ്രസെന്നും തിരിച്ചും അതുണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി
Comments