ചലചിത്രതാരം ക്യാപ്റ്റന്‍ രാജു അന്തരിച്ചു. കൊച്ചിയിലെ സ്വവസതിയില്‍ വച്ചാണ് അന്ത്യം. ഏറെ കാലമായി രോഗബാധിതനായിരുന്നു. ഹിന്ദി, തമിഴ്, മലയാളം, കന്നഡ, തെലുഗു ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. അറുപത്തെട്ട് വയസായിരുന്നു. വില്ലനായും സ്വഭാവ നടനായും മലയാളം സിനിമകളില്‍ തിളങ്ങിയിട്ടുണ്ട്. 1981ൽ പുറത്തിറങ്ങിയ രക്തമാണ് ആദ്യ ചിത്രം . ഹിന്ദി, തമിഴ്, കന്നഡ ചിത്രങ്ങളിലും അഭിനയിച്ചു . രണ്ട് സിനിമകള്‍ സംവിധാനം ചെയ്തിട്ടുണ്ട്. മാസ്റ്റര്‍ പീസ് ആയിരുന്നു അവസാന ചിത്രം . അഞ്ഞൂറിലേറ ചിത്രങ്ങളില്‍ അഭിനയിച്ച ക്യാപ്റ്റന്‍ രാജു സംവിധാനം ചെയ്ത ചിത്രങ്ങളാണ് ഇതാ ഒരു സ്നേഹഗാഥ, മിസ്റ്റർ പവനായി എന്നീ ചിത്രങ്ങള്‍. നേരത്തെ പക്ഷാഘാതം നേരിട്ടിരുന്നെങ്കിലും ചികില്‍സയിലൂടെ അതിജീവിച്ച ക്യാപറ്റന് രാജുവിന് മകന്റെ വിവാഹാവശ്യത്തിനായി ന്യൂയോര്‍ക്കിലേക്കുള്ള യാത്രയില്‍ ദുബായില്‍ വിമാനത്തില്‍ വച്ച് വീണ്ടു പക്ഷാഘാതം നേരിടുകയായിരുന്നു.
Comments