ഡോളറിനെതിരെ രൂപയുടെ മൂല്യം വീണ്ടും ഇടിഞ്ഞു. ഡീസൽ വില സർവ്വകാല റോക്കോർഡിലെത്തി. അതേസമയം നികുതി റിട്ടേൺ സമർപ്പിക്കുന്നവരുടെ എണ്ണം കുത്തനെ കൂടിയെന്ന് കേന്ദ്ര സർക്കാർ അവകാശപ്പെട്ടു. സാമ്പത്തികരംഗത്തെ തിരിച്ചടി തുടരുകയാണ്. അമേരിക്കൻ ഡോളറിനെതിരായ വിനിമയത്തിൽ ഇന്നലെ രൂപയുടെ മൂല്യം 70.74ലാണ് അവസാനിച്ചത്. ഇന്ന് 71 ആയി ഇടിഞ്ഞു. ഇറക്കുമതി ആശ്രയിച്ചു നില്ക്കുന്ന കമ്പനികൾക്ക് ഈ ഇടിവ് വൻ പ്രഹരമാകുകയാണ്. എണ്ണവില തുടർച്ചയായി ഉയരുന്നത് നിയന്ത്രിക്കാനും സർക്കാർ ഇടപെടലില്ല. അന്താരാഷ്ട്ര വിപണിയിൽ ഇന്ന് ക്രൂഡ് ഓയിൽ വില കുറഞ്ഞെങ്കിലും രാജ്യത്ത് ഡീസലിനും പെട്രോളിനും വില കൂടി. ഡീസലിന് പല നഗരങ്ങളിലും റെക്കോർഡ് വിലയാണ്
Comments