സംസ്ഥാനത്തുണ്ടായ മഹാപ്രളയത്തിന്റെ പശ്ചാത്തലത്തില്‍ നിയമസഭയുടെ പ്രത്യേക സമ്മേളനം ആരംഭിച്ചു. അന്തരിച്ച മുന്‍പ്രധാനമന്ത്രി എബി വാജ്പേയ്, ലോക്സഭാ സ്പീക്കര്‍ സോമനാഥ് ചാറ്റര്‍ജി, മുന്തമിഴ്നാട് മുഖ്യമന്ത്രി എം കരുണാനിധി, മുന്‍മന്ത്രി ചെർക്കളം അബ്ദുള്ള, ടി കെ അറമുഖം എന്നിവര്‍ക്ക് ആദരാഞ്ജലി അര്‍പ്പിച്ചു കൊണ്ടായിരുന്നു പ്രത്യേക നിയമസഭാ സമ്മേളനം ആരംഭിച്ചത്. സേനാവിഭാഗങ്ങളേയും മത്സ്യത്തൊഴിലാളികളേയും പൊതുജനങ്ങളേയും അണിനിരത്തിയുള്ള ജനകീയരക്ഷാപ്രവര്‍ത്തനമാണ് പ്രളയത്തിനിടെ ഉണ്ടായതെന്ന് മുഖ്യന്ത്രി പിണറായി വിജയന് പറഞ്ഞു. പൊതുജന പങ്കാളിത്തതോടെയുള്ള ഈ രക്ഷാപ്രവര്‍ത്തനം മൂലമാണ് മരണസംഖ്യ കാര്യമായി കുറഞ്ഞതെന്നും രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുത്ത എല്ലാവര്ക്കും ഒരു ബിഗ്സല്യൂട്ട് നല്‍കുന്നതായും മുഖ്യമന്ത്രി പറഞ്ഞു
Comments