അഞ്ചു മത്സരങ്ങളുള്ള ടെസ്റ്റ് പരമ്പരയിലെ ആദ്യ രണ്ടു മത്സരങ്ങളില്‍ ഇന്ത്യയെ തകര്‍ത്തു 2-0 ന് ലീഡ് നേടിയിരിക്കുകയാണ് ഇംണ്ട്. എജ്ബാസ്റ്റണ്‍ ടെസ്റ്റിനു പിന്നാലെ ലോര്‍ഡ്സ് ടെസ്റ്റില്‍ ഇന്നിങ്സിനും 159 റണ്‍സിനുമാണ് ആതിഥേയര്‍ ഇന്ത്യയെ തകര്‍ത്തത്. 23 റണ്‍സിന് നാലു വിക്കറ്റ് തെറിപ്പിച്ച പേസര്‍ ജെയിംസ് ആന്ഡേഴ്സണ് മത്സരത്തില്‍ ഒമ്പത് വിക്കറ്റാണ് നേടിയത്. രണ്ടാം ഇന്നിങ്സില്‍ സ്റ്റിയൂവര്‍ട്ട് ബ്രോഡ് 44 റണ്‍സ് വിട്ടു നല്കി ഇന്ത്യയെ 130 ല്‍ ഒതുക്കിയത്. പേരുകേട്ട ഇന്ത്യന്‍ ബാറ്റിങ് നിരയുടെ കൂട്ടത്തകര്‍ച്ച ക്രിക്കറ്റ് ആരാധകനും കോണ്‍ഗ്രസ് എംപിയുമായ ശശി തരൂരിനെ ഞെട്ടിച്ചിരിക്കുകയാണ്. ട്വീറ്റിലൂടെയാണ് ശശി തരൂര്‍ ഇന്ത്യന്‍ ടീമിന്റെ തകര്‍ച്ചയെക്കുറിച്ച് എഴുതിയത്. ഇന്ത്യയുടെ പേരുകേട്ട ബാറ്റിങ് നിര ഇംണ്ടില്‍ നാണം കെട്ടത് വിശ്വസിക്കാന്‍ പ്രയാസമായ ഒന്നാണെന്നും, പൊരുതുക പോലും ചെയ്യാതെ അടിയറവു പറഞ്ഞത് ഞെട്ടിപ്പിച്ചുവെന്നും തരൂര്‍ ട്വീറ്റില്‍ കുറിച്ചു. ഇതൊരു ദു:സ്വപ്നമയി കണ്ട് അതില്‍ നിന്ന് തിരിച്ചുവരട്ടെയെന്ന് തരൂര്‍ ട്വീറ്റില്‍ കുറിച്ചു.
Comments