ഓസീസ് പര്യടനത്തിനുള്ള ഇന്ത്യന്‍ എ ടീമില്‍ മലയാളി ക്രിക്കറ്റ് താരം സഞ്ജു സാംസണ് ഇടം പിടിച്ചു.രോഹിത് ശര്‍മ്മ നയിക്കുന്ന ഏകദിന ടീമിലാണ് സഞ്ജു നീലക്കുപ്പായം അണിയുക. ഏകദിന ടൂര്‍ണമെന്റിനു ശേഷം നടക്കുന്ന രണ്ട് ചതുര്‍ദിന മത്സരങ്ങള്‍ക്കുള്ള ടീമില്‍ സഞ്ജുവിന് ഇടമില്ല. എന്നാല്‍ ഈ ടീമില്‍ മറ്റൊരു മലയാളി താരമായ കരുണ്‍ നായര്‍ ഇടം പിടിച്ചിട്ടുണ്ട്. നാല് ടീമുകളാണ് ഏകദിനത്തില്‍ പങ്കെടുക്കുന്നത്.
Comments