ബാര്‍ ലൈസന്‍സ് പുതുക്കി നല്കുന്ന കാര്യത്തില്‍ കെ.പി.സി.സി പ്രസിഡണ്ട് വി.എം സുധീരന്റെ നിലപാട് കടുംപിടുത്തമാണെന്ന് കരുതാനാകില്ലെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. 29 ലെ യു.ഡി.എഫ് യോഗത്തിനു മുമ്പ് ബാര്‍ ലൈസന്‍സുമായി വിഷയത്തില്‍ തീരുമാനമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസില്‍ അഭിപ്രായ ഭിന്നതയുണ്ടെന്ന വാര്‍ത്ത അടിസ്ഥാനരഹിതമാണ്. ഒരു പ്രശ്നത്തിന്റെ എല്ലാവശങ്ങളും ചര്‍ച്ച ചെയ്യുന്നത് സാധാരണമാണ്. ഭിന്നാഭിപ്രായമുണ്ടാകുന്നത് സ്വാഭാവികമാണെന്നും ബാര്‍ ലൈസസ് വിഷയം ചര്‍ച്ചയിലൂടെ പരിഹരിക്കുമെന്നും ചെന്നിത്തല പറഞ്ഞു.
Comments