കോട്ടയം കുമാരനെല്ലൂരില്‍ ട്രെയിനിടിച്ച് രണ്ടു പേര് മരിച്ചു. രണ്ട് കുട്ടികള്‍ക്ക് പരിക്കേറ്റു. കട്ടപ്പന സ്വദേശികളായ സന്ധ്യ മകള്‍ വിദ്യ എന്നിവരാണ് മരിച്ചത്. അശ്വിന്, അഖില്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നു രാവിലെ കുമാരനെല്ലൂര്‍ റെയില്‍വേ ഗേറ്റിന് സമീപത്തുവെച്ചാണ് അപകടമുണ്ടായത്. ആത്മഹത്യയാണെന്നാണ് പ്രാഥമിക വിവരം. കുമാരനെല്ലൂരിന് സമീപം മീനച്ചിലാറ്റില്‍ നിന്ന് അന്യസംസ്ഥാന തൊഴിലാളികളുടേതെന്ന് സംശയിക്കുന്ന രണ്ട് മൃതദേഹങ്ങള്‍ കണ്ടത്തെിയിട്ടുണ്ട്. ഇവരെ തിരിച്ചറിഞ്ഞിട്ടില്ല. മൃതദേഹങ്ങള്‍ക്ക് രണ്ടു ദിവസത്തെ പഴക്കമുണ്ടെന്ന് പോലീസ് അറിയിച്ചു.
Comments