ഡി.ജി.പിയായി സ്ഥാനക്കയറ്റം ലഭിച്ച ടി.പി. സെന്‍കുമാറിനെ ജയില്‍ മേധാവിയായി നിയമിച്ചു. എ.ഡി.ജി.പിയായി സ്ഥാനക്കയറ്റം ലഭിച്ച എസ്. അനന്തകൃഷ്ണനെ ഇന്റലിജന്‍സ് മേധാവിയാക്കി. രമേശ് ചെന്നിത്തല ആഭ്യന്തര മന്ത്രിയായി ചുമതലയേറ്റതിന് പിന്നാലെയാണ് അഴിച്ചുപണി.
ഇന്റലിജന്‍സ് മേധാവിയായിരുന്ന സെന്‍കുമാറിന് ജയില്‍ ഡി.ജി.പിയുടെ അധികചുമതലയും അടുത്തിടെ നല്‍കിയിരുന്നു. എ.ഡി.ജി.പിയായി സ്ഥാനക്കയറ്റം ലഭിച്ച കെ. പത്മകുമാറിനെ കോസ്റ്റല്‍ പൊലീസ് എ.ഡി.ജി.പിയായി നിയമിച്ചു. നിലവില്‍ എറണാകുളം മേഖലാ ഐ.ജിയാണ് അദ്ദേഹം. ഐ.ജിയായി സ്ഥാനക്കയറ്റം ലഭിച്ച ഇ.ജെ. ജയരാജിനെ ക്രൈംബ്രാഞ്ചില്‍ സാമ്പത്തിക കുറ്റകൃത്യ വിഭാഗം ഐ.ജിയായി നിയമിച്ചു. നിലവില്‍ അദ്ദേഹം കോസ്റ്റല്‍ ഡി.ഐ.ജിയായിരുന്നു.
Comments