സംഭാവന നൽകുന്നവരുടെ പേരും വിവരങ്ങളും രാഷ്ട്രീയ പാർട്ടികൾ തിരഞ്ഞെടുപ്പ് കമ്മീഷന് മുദ്രവെച്ച കവറിൽ സമർപ്പിക്കണമെന്ന് സുപ്രീംകോടതിയുടെ ഇടക്കാല ഉത്തരവ്. മെയ് 15 വരെ തിരഞ്ഞെടുപ്പ് ബോണ്ടിലൂടെ ലഭിച്ച സംഭാവനകൾ നൽകിയവരുടെ വിവരങ്ങൾ, തുക തുടങ്ങിയ കാര്യങ്ങളാണ് തിരഞ്ഞെടുപ്പ് കമ്മീഷനെ മെയ് 30-നകം അറിയിക്കാൻ സുപ്രീംകോടതി ഉത്തരവിട്ടിരിക്കുന്നത്. ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയി അധ്യക്ഷനായ ബെഞ്ചിന്റേതാണ് ഉത്തരവ്. മെയ് 30-ന് ശേഷം ഹർജിയിൽ കോടതി വീണ്ടും വാദംകേൾക്കും. നിയമം മാറ്റിയത്കൊണ്ട് ഏതെങ്കിലും പാർട്ടിക്ക് ഇതിന്റെ ആനുകൂല്യം ലഭിക്കുന്നുണ്ടോ എന്നതടക്കം പരിശോധിക്കുമെന്നും കോടതി വ്യക്തമാക്കി.
Comments