വയനാട്ടിൽ ജനവിധി തേടുന്ന കോൺഗ്രസ് ദേശീയ അധ്യക്ഷൻ രാഹുൽ ഗാന്ധിക്കെതിരെ ഇടത് കർഷക സംഘടനകളുടെ ലോംഗ് മാർച്ച് ഇന്ന്. വയനാട്ടിലെ പുല്‍പ്പളളിയില്‍ ഇടതു മുന്നണിയിലെ വിവിധ കർഷക സംഘടനകൾ ഇന്ന് കർഷക പാർലമെന്റും കർഷക മാർച്ചും നടത്തും. കാർഷിക മേഖലയുടെ തകർച്ചയ്ക്ക് കാരണം കോൺഗ്രസിന്റെ ഉദാരവൽക്കരണ നയങ്ങളാണെന്നാരോപിച്ചുള്ള പ്രമേയവും ഇന്ന് പാസാക്കും.
Comments