കോഴിക്കോട്ടേക്ക് അരിയുമായി വരികയായിരുന്ന ചരക്ക് തീവണ്ടി കൊങ്കണ്‍ പാതയിലെ കരണ്ചാഡിയില് പാളം തെറ്റി. തീവണ്ടിയുടെ ഏഴുബോഗികള് പാളം തെറ്റിയതായി കൊങ്കണ്‍ റെയില്‍വേ വക്താവ് അറിയിച്ചു. രാവിലെ ആറരയോടെ മുംബൈയില്‍ നിന്നും 200 കിലോമീറ്റര്‍ അകലെയായിരുന്നു അപകടം. ഇതേ തുടര്‍ന്ന് കൊങ്കണ്‍ പാതയിലെ ഗതാഗതം തടസ്സപ്പെട്ടിരിക്കുകയാണ്. ഏതാനും മണിക്കൂറുകള്‍ക്കകം ഗതാഗതം പുനസ്ഥാപിക്കാനാകുമെന്നും വക്താവ് പറഞ്ഞു.
Comments