പ്ലസ്ടു സ്കൂളുകളില്‍ അധികബാച്ച് അനുവദിച്ചതില്‍ തെറ്റുണ്ടെന്ന് ചൂണ്ടിക്കാണിച്ചാല്‍ തിരുത്താന്‍ തയാറാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. ഇപ്പോഴത്തെ വിവാദങ്ങള്‍ അനാവശ്യമാണ്. എന്താണ് പ്രശ്നമെന്ന് കൃത്യമായി ആരു പറയുന്നില്ല. പോരായ്മയുണ്ടെങ്കില്‍ ഉത്തരവാദിത്വം താനും മന്ത്രിസഭയും ഏറ്റെടുക്കും. ഒരു വകുപ്പിന്റെ മാത്രം തലയില്‍ കെട്ടിവെക്കില്ല. ബാച്ച് അനുവദിച്ചതില്‍ ഏത് അന്വേഷണത്തിനും തയാറാണെന്നും അദ്ദേഹം പറഞ്ഞു. ജനോപകാരപ്രദമായ തീരുമാനം അട്ടിമറിക്കാന്‍ ശ്രമം നടക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
Comments