ഉത്തര്‍പ്രദേശില്‍ വീണ്ടും കൂട്ടമാനഭംഗം. മുസാഫര്‍നഗര്‍ ജില്ലയില്‍ ഏഴ് വയസുകാരിയെ മൂന്ന് യുവാക്കള്‍ ചേര്‍ന്ന് ബലാസത്സംഗത്തിന് ഇരയാക്കി. കളിസ്ഥലത്തുനിന്ന് ആളൊഴിഞ്ഞ പ്രദേശത്തേക്ക് കൂട്ടിക്കൊണ്ടുപോയാണ് പെണ്‍കുട്ടിയെ പീഡിപ്പിച്ചത്. അവശനിലയില്‍ കുട്ടിയെ കണ്ടെത്തിയ ബന്ധുക്കള്‍ പോലീസില്‍ വിവരം അറിയിച്ചു. ഉടന്‍തന്നെ അക്രമികളില്‍ ഒരാളെ പോലീസ് പിടികൂടി. രണ്ടുപേര്‍ക്കുവേണ്ടിയുള്ള തിരച്ചില്‍ തുടരുന്നു. മുസാഫര്‍ നഗറിലെ ആസ്പത്രിയില്‍ ചികിത്സയില്‍ കഴിയുന്ന പെണ്‍കുട്ടിയുടെ നില ഗുരുതരമാണ്.
Comments