കാനഡയിലെ പ്രശസ്ത സര്‍വ്വകലാശാലയായ യോര്‍ക്കില്‍ നിന്നും രത്തന്‍ ടാറ്റയ്ക്ക് ഹോണററി ഡോക്ടറേറ്റ്. ടാറ്റാ ഗ്രൂപ്പിന്റെ മുന്‍ ചെയര്മാന് കൂടിയായ രത്തന്‍ ടാറ്റയ്ക്ക് നിയമത്തിലാണ് സര്‍വ്വകലാശാല ഡോക്ടറേറ്റ് നല്‍കിയിരിക്കുന്നത്.
ഡോക്ററേറ്റ് സ്വീകരിച്ച ടാറ്റ യോര്‍ക്ക് സര്‍വ്വകലാശാല തന്നെ ഇത്തരത്തില്‍ ബഹുമാനിച്ചതില്‍ അതീവ സന്തോഷമുണ്ടെന്ന് പറഞ്ഞു. കുട്ടികള്‍ക്ക് മാതൃകയാക്കുവാന്‍ സാധിക്കുന്ന ഒരു വ്യക്തിയാണ് രത്തന്‍ ടാറ്റയെന്ന് സര്‍വ്വകലാശാല തലവന്‍ ഡിസോ ജെ. ഹോര്വാര്ത്ത് പറഞ്ഞു.
Comments