തീരദേശവാസികള്‍ക്കായി പ്രത്യേക പാക്കേജ് ആവിഷ്കരിക്കുമെന്ന് ധനമന്ത്രി ടി.എം തോമസ് ഐസക്. തീരദേശ വികസനത്തിനും തീരദേശവാസികളുടെ ആവശ്യങ്ങള്‍ സംബന്ധിച്ചും മന്ത്രിസഭ ചര്‍ച്ച ചെയ്യുുകയാണെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാന ഫിഷറീസ് വകുപ്പിന്റെ നേതൃത്വത്തില്‍ മത്സ്യത്തൊഴിലാളികള്‍ക്കായി മാരാരിക്കുളം സെന്റ് അഗസ്റ്റ്യന്‍സ് ഹൈസ്കൂളില്‍ നടത്തിയ മെഡിക്കല്‍ ക്യാമ്ബ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പ്രത്യേക പാക്കേജിന് പുറമേ ദിശ നിര്‍ണയ ഉപകരണം, സാറ്റ്ലൈറ്റ് ഫോണുകള്‍ എന്നിവയും മത്സ്യബന്ധനത്തിനു പോകുന്നവര്‍ക്ക് അനുവദിക്കും. 12 മീറ്റര്‍ വീതിയില്‍ തീരദേശ റോഡുകള്‍ പണിയും. അവയ്ക്കു സ്ഥലം ലഭ്യമാകുന്നില്ലെങ്കില്‍ എലിവേറ്റഡ് ഹൈവേ നിര്‍മ്മിക്കും.അതിനുള്ള ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. ഈ ഹൈവേയുടെ വരവോടെ ടൂറിസം മേഖല സജീവമാകും. 10 ലക്ഷം രൂപ അധികം ചെലവാക്കി തീരത്തിന്റെ 50 മീറ്റര്‍ പരിധിയിലുള്ള തീരദേശ നിവാസികളെയും സുരക്ഷ മുന്‍നിര്‍ത്തി മാറ്റി പാര്‍പ്പിക്കുമെന്നും അദ്ദേഹം അറിയിച്ചു.
മത്സ്യതൊഴിലാളികളുടെ ആരോഗ്യപരിപാലനത്തിനായി 100 കോടി മുടക്കി ചെട്ടിക്കാട് ആശുപത്രി തുറക്കും. സ്ഥലം ഉടമസ്ഥരുമായുള്ള തര്‍ക്കം മൂലമാണ് ആശുപത്രി തുറക്കാന്‍ വൈകുന്നത്. മെഡിക്കല്‍ ക്യാമ്ബില്‍ പങ്കെടുത്തവര്‍ക്ക് തുടര്‍ചികിത്സ ഉറപ്പാക്കുമെന്നും മന്ത്രി വ്യക്തമാക്കി.
Comments