പീഡന പരാതിയില്‍ അറസ്റ്റിലായ ജലന്ധര്‍ മുന്‍ ബിഷപ്പ് ഫ്രാങ്കോ മുളക്കലിനെതിര കൂടുതല്‍ പീഡന പരാതികള്‍ പൊലീസിന് ലഭിച്ചു. അതീവ രഹസ്യമായാണ് പരാതികള്‍ ലഭിച്ചത്. കേരളത്തിലെ വിവിധ ജില്ലകളില്‍ നിന്നും ജലന്ധറില്‍ നിന്നുമായി നിരവധി പേര് പരാതി നല്‍കിയിട്ടുണ്ട്. കന്യാസ്ത്രീയുടെ പരാതിയില്‍ അഞ്ച് സംസ്ഥാനങ്ങളിലായി നടത്തിയ അന്വേഷണത്തിനിടെയാണ് കൂടുതല്‍ പരാതികള്‍ ലഭിച്ചത്. മഠം വിട്ടവരും മഠത്തില്‍ ഇപ്പോള്‍ ഉള്ളവരും പരാതിക്കാരില്‍ ഉള്‍പ്പെടുന്നുണ്ട്. പരാതികളെല്ലാം അതാത് ജില്ലാ പൊലീസ് മേധവികള്‍ക്കും. ജലന്ധറില്‍ നിന്ന് ലഭിച്ച പരാതി പഞ്ചാബ് പൊലീസിനും അന്വേഷണസംഘം കൈമാറിയിട്ടുണ്ട്.
Comments