You are Here : Home / News Plus

ജയലളിത പാര്‍ട്ടി അധ്യക്ഷ സ്ഥാനം ഒഴിയണമെന്ന് പാര്‍ട്ടിക്കുള്ളില്‍ ആവശ്യം

Text Size  

Story Dated: Friday, October 10, 2014 02:54 hrs UTC

ബംഗളൂരു: അനധികൃത സ്വത്തു സമ്പാദന കേസില്‍ ശിക്ഷിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന മുന്‍ തമിഴ്നാട് മുഖ്യമന്ത്രി ജയലളിത പാര്‍ട്ടി അധ്യക്ഷ സ്ഥാനം ഒഴിയണമെന്ന് പാര്‍ട്ടിക്കുള്ളില്‍ നിന്നും ആവശ്യമുയര്‍ന്നു. എ.ഐ.ഡി.എം.കെ അംഗമായ രാമ സുബ്രഹ്മണ്യന്‍ ആണ് ഇക്കാര്യം ആവശ്യപ്പെട്ട് ജയലളിതക്ക് കത്തെഴുതിയത്. ശിക്ഷിക്കപ്പെട്ടതിന്‍റെ ധാര്‍മിക ഉത്തരവാദിത്തം ഏറ്റെടുത്ത് സ്ഥാനം ഒഴിയണമെന്നും അതുവഴി പാര്‍ട്ടിയിലെ മറ്റു നേതാക്കള്‍ക്ക് മാതൃക കാണിക്കണമെന്നും കത്തില്‍ പറയുന്നു.
താങ്കള്‍ ഒരു നേതാവാണ്. നമ്മുടെ പാര്‍ട്ടി ചട്ടമനുസരിച്ച് ജനറല്‍ സെക്രട്ടറിക്കെതിരെ ഒരു നടപടിയും എടുക്കാന്‍ ആര്‍ക്കും അധികാരമില്ല. അതുകൊണ്ടു തന്നെ ശിക്ഷിക്കപ്പെട്ടതിന്‍റെ ധാര്‍മിക ഉത്തരവാദിത്തം ഏറ്റെടുത്ത് സ്വയം രാജി വെച്ചൊഴിയുകയാണ് വേണ്ടത്.
അധ്യക്ഷ സ്ഥാനം ഒഴിഞ്ഞാലും താങ്കള്‍ തന്നെയായിരിക്കും പാര്‍ട്ടി നേതാവെന്നും സുപ്രീംകോടതിയില്‍ നിരപരാധിത്തം തെളിയിച്ച് മടങ്ങിവരണമെന്നും കത്തില്‍ പറയുന്നു.
ആദ്യമായാണ് ജയലളിതയുടെ രാജി ആവശ്യപ്പെട്ട് പാര്‍ട്ടിക്കുള്ളില്‍ നിന്ന് ശബ്ദം ഉയരുന്നത്. മുന്‍ ബി.എസ്.പി നേതാവായ സുബ്രഹ്മണ്യന്‍ 2010ലാണ് എ.ഐ.ഡി.എം.കെയില്‍ ചേരുന്നത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.