കൊങ്കണ്‍ റെയില്‍പാതയില്‍ ചരക്കുവണ്ടി പാളം തെറ്റിയതിനെത്തുടര്‍ന്ന് ട്രെയിന്‍ ഗതാഗതം തടസപ്പെട്ടു. 12 വാഗണുകളാണ് ചിപ്ളണ്- കമാതെ സെക്ഷനുകള്‍ക്കിടയില്‍ ഇന്ന് രാവിലെ 7.45ന് പാളം തെറ്റിയത്. മുംബൈയില്‍ നിന്ന് 300 കിലോമീറ്റര്‍ അകലെയാണ് അപകടം നടന്നത്.ഗതാഗതം തടസപ്പെട്ടതിനാല്‍ പലസ്ഥലങ്ങളിലായി യാത്രാ^ചരക്ക് വണ്ടികള്‍ പിടിച്ചിട്ടിരിക്കുകയാണ്. ഈ വഴിയുള്ള ട്രെയിനുകള്‍ മണിക്കൂറുകള്‍ വൈകും. ചില ട്രെയിനുകള്‍ റദ്ദാക്കാനും സാധ്യതയുണ്ട്. ഗതാഗതം സാധാരണനിലയിലാക്കാന്‍ റെയില്‍വേ ഉദ്യോഗസ്ഥര്‍ അപകടസ്ഥലത്തേക്ക് തിരിച്ചിട്ടുണ്ടെന്ന് കൊങ്കണ്‍ റെയില്‍വേ അറിയിച്ചു.
Comments